കന്യാസ്ത്രീകളുടെ അറസ്റ്റ്: വണ്ടിപ്പെരിയാറില്‍ വിവിധ ക്രൈസ്തവ സഭകള്‍ മൗന ജാഥയും യോഗവും നടത്തി
കന്യാസ്ത്രീകളുടെ അറസ്റ്റ്: വണ്ടിപ്പെരിയാറില്‍ വിവിധ ക്രൈസ്തവ സഭകള്‍ മൗന ജാഥയും യോഗവും നടത്തി

ഇടുക്കി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വിവിധ ക്രൈസ്തവ സഭകള്‍ വണ്ടിപ്പെരിയാറില്‍ മൗന ജാഥയും യോഗവും നടത്തി. വണ്ടിപ്പെരിയാര്‍ അസംപ്ഷന്‍ പള്ളി വികാരി ഫാ. ഫ്രാന്‍സിസ് നെടുംപറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. അസംപ്ഷന്‍ പള്ളിയില്‍ നിന്നാരംഭിച്ച മൗനജാഥ പെട്രോള്‍ പമ്പ് ജങ്ഷന്‍ വഴി ബസ് സ്റ്റാന്‍ഡ് ചുറ്റി പള്ളി അങ്കണത്തില്‍ സമാപിച്ചു. കറുത്ത തുണി ഉപയോഗിച്ച് വായ് മൂടിക്കെട്ടിയാണ് ജാഥ നടത്തിയത്. സിഎസ്‌ഐ പള്ളി വികാരി ഫാ. കെ ഡി ദേവസ്യ, വാളാര്‍ഡി ഹോളി ട്രിനിറ്റി സിഎസ്‌ഐ പള്ളി വികാരി ഫാ. ജോണ്‍ വില്‍സണ്‍ പാമ്പനാര്‍ സിഎസ്‌ഐ പള്ളി വികാരി ഫാ. കിങ്സ്ലീ, അരണക്കള്‍ പള്ളി വികാരി ഫാ. ഷിന്റോ ഇടവകസമിതി അംഗം ജോര്‍ജ് സെബാസ്റ്റ്യന്‍, പത്യല സഹ വികാരി ഫാ. അബിന്‍, വണ്ടിപ്പെരിയാര്‍ ഇടവക സെക്രട്ടറി ക്രിസ്റ്റഫര്‍ എന്നിവര്‍ സംസാരിച്ചു. നിരവധി വിശ്വാസികള്‍ പങ്കെടുത്തു.
What's Your Reaction?






