രാജകുമാരി എസ്റ്റേറ്റില്‍ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം

രാജകുമാരി എസ്റ്റേറ്റില്‍ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം

Jan 27, 2024 - 22:04
Jul 12, 2024 - 00:33
 0
രാജകുമാരി എസ്റ്റേറ്റില്‍ മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം
This is the title of the web page

ഇടുക്കി: രാജകുമാരി എസ്റ്റേറ്റില്‍ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 1.6 ലക്ഷം രൂപ മുതല്‍മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെ 40ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന രാജകുമാരി എസ്റ്റേറ്റില്‍ വഴിവിളക്ക് സ്ഥാപിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ എംപിയെ ഇക്കാര്യമറിയിച്ചതോടെ തുക അനുവദിച്ചു. ഒരുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, ഡിസിസി അംഗം ഷാജി കൊച്ചുകരോട്ട്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അമല്‍ ബേബി, പി യു സ്‌കറിയ, ബോസ് പുത്തയത്ത്, സാജോ പന്തതല, ജോര്‍ജ് വാഴക്കാല, ബിജു അമ്പഴച്ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow