ജില്ലയില്‍ 5 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്
ജില്ലയില്‍ 5 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്

ഇടുക്കി: ജില്ലയില്‍ ആറ് മാസത്തിനിടെ 5,54,64,779 രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. 55 കേസുകളാണ് ഈ വര്‍ഷം ഇതുവരെയായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2023 ല്‍ 52 കേസുകളിലായി 7,18,00,000 രൂപയുടെ തട്ടിപ്പാണ് നടന്നത്. വാട്‌സാപ്പിലും ഇ-മെയിലിലും മറ്റും ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതുവഴി ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാളാകുകയും ഈ ആപ്പുകള്‍ വഴി ഒടിപി അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പുകള്‍ നടത്തിയിരിക്കുന്നത്. ലഹരിമരുന്ന് അടങ്ങിയ കൊറിയര്‍ പിടിച്ചെടുത്തെന്നും പ്രതിച്ചേര്‍ക്കാതിരിക്കുന്നതിനായി പണം നല്‍കണമെന്നും ആവശ്യപ്പെട്ട് തെടുപുഴ സ്വദേശിനിയില്‍ നിന്ന് വന്‍തുക ഗൂഢസംഘം തട്ടിയെടുത്തിരുന്നു. ഈ തുക തിരിച്ചുപിടിക്കുന്നതിനായുള്ള ശ്രമത്തിലാണ് പൊലീസ്. സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം 1930 എന്ന നമ്പരില്‍ അറിയിക്കണമെന്നും പൊലീസ് സ്റ്റേഷനുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് സൈബര്‍ ബോധവല്‍ക്കരണം നടത്തുന്നതിന് പദ്ധതിയുണ്ടെന്നും പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ് അറിയിച്ചു.
What's Your Reaction?






