പീരുമേട്ടിലെ തോട്ടം മേഖലയില്‍ സന്ദര്‍ശനം നടത്തി വനിതാ കമ്മീഷന്‍
പീരുമേട്ടിലെ തോട്ടം മേഖലയില്‍ സന്ദര്‍ശനം നടത്തി വനിതാ കമ്മീഷന്‍

ഇടുക്കി : വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പീരുമേട് പുതുക്കടയിലെ തോട്ടം മേഖലയില്‍ സന്ദര്‍ശനം നടത്തി. തോട്ടം മേഖലയിലെ പുനരധിവാസത്തിന് പ്രത്യേകം ഭൂമി ഏറ്റെടുക്കണം. പ്രത്യേക ഭവന പദ്ധതി ആവിഷ്‌കരിച്ചാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കു. ഇതിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതിദേവി പറഞ്ഞു. പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കുന്നതിനും പരിഹാരം കാണുന്നതിനുമായി കഴിഞ്ഞ രണ്ടു ദിവസങ്ങളായി കമ്മീഷന്‍ വിവിധ തോട്ടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ഭഗമായാണ് പുതുക്കടയിലും സന്ദര്‍ശനം നടത്തിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി വനിതാ കമ്മീഷന്‍ അംഗം പി ആര്‍ മഹിളാറാണി, എലിസബത്ത് മാമന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, പി കുഞ്ഞായിഷാ, സോണിയ, ദിവ്യ എന്‍, കമ്മീഷന്‍ ഡയറക്ടര്‍ സുഗുണന്‍ ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






