പീരുമേട് തോട്ടം മേഖലയില്‍ ശില്പശാല
പീരുമേട് തോട്ടം മേഖലയില്‍ ശില്പശാല

ഇടുക്കി : വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ പീരുമേട് തോട്ടം മേഖലയില്‍ ശില്പശാല സംഘടിപ്പിച്ചു. പരിപാടി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സതീദേവി ഉദ്ഘാടനം ചെയ്തു. തോട്ടം മേഖലയിലെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനും അവരെ ബോധവല്‍ക്കരിക്കുന്നതിനുമായാണ് ജില്ലയിലെ വിവിധ മേഖലകളില്‍ ശില്‍പ്പശാലകള്‍ നടത്തുന്നത്. മറ്റ് മേഖലകളെ അപേക്ഷിച്ച് തോട്ടം മേഖലയിലെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത, തൊഴില്‍ ഇല്ലായ്മ, തൊഴില്‍ ചൂഷണം, ലൈംഗിക അതിക്രമങ്ങള്‍, വിദ്യാഭ്യാസത്തിലും പരിപാലനത്തിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവ വിഷയങ്ങളില്‍ ഊന്നല്‍ നല്‍കുകയാണ് ശില്പശാല സംഘടിപ്പിച്ചത്. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കമ്മീഷന്‍ നടപടി സ്വീകരിക്കുമെന്ന് പി സതീദേവി പറഞ്ഞു.പുതുക്കട കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്പശാലയില്‍ വനിതാ കമ്മീഷന്‍ അംഗം പി ആര്‍ മഹിളാറാണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജോണ്‍, കമ്മീഷന്‍ അംഗങ്ങളായ എലിസബത്ത് മാമന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, പി കുഞ്ഞായിഷാ, സോണിയ ,ദിവ്യ എന്‍, കമ്മീഷന്‍ ഡയറക്ടര്‍ സുഗുണന്‍ ഐപിഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






