മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ ഓഫീസ് കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും : വാഴൂര്‍ സോമന്‍ എംഎല്‍എ
മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ ഓഫീസ് കെട്ടിട നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും : വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി : മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന് അണക്കെട്ടിന് സമീപം പുതിയ ഓഫീസ് കെട്ടിടം നിര്‍മിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ. എന്‍സിസിയുടെ എയര്‍ സ്ട്രിപ്പ് നിര്‍മാണം നടന്നുവരുന്ന സ്ഥലത്തോട് ചേര്‍ന്ന് പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനുവേണ്ടി 5 ഏക്കര്‍ റവന്യൂ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതോടെ തടസവാദവുമായി വനംവകുപ്പ് രംഗത്തെത്തി. ഈ പ്രദേശത്ത് വനഭൂമിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വാദം. ഇരുവകുപ്പുകളും തമ്മിലുള്ള ഉടമസ്ഥാവകാശ തര്‍ക്കം ഇതുവരെയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും റവന്യൂ, വനം, ടൂറിസം വകുപ്പ് മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരുകയും ചെയ്തിരുന്നു.
സത്രത്തില്‍ മുല്ലപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ വന്നാല്‍ ഇവിടെ നിന്നും വള്ളക്കടവ് വഴി 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അണക്കെട്ടില്‍ എത്താം. സ്റ്റേഷന്റെ നിര്‍മാണം പൂര്‍തിയാകുന്നതോടെ അണക്കെട്ടിലെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാന്‍ സാധിക്കും.
What's Your Reaction?






