എഐടിയുസി തെക്കന്‍ മേഖല പ്രക്ഷോഭയാത്ര വണ്ടിപ്പെരിയാറില്‍ സമാപിച്ചു
എഐടിയുസി തെക്കന്‍ മേഖല പ്രക്ഷോഭയാത്ര വണ്ടിപ്പെരിയാറില്‍ സമാപിച്ചു

ഇടുക്കി: എഐടിയുസിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ദേശീയ പ്രക്ഷോപത്തിന്റെ ഭാഗമായ തെക്കന്‍ മേഖല പ്രക്ഷോഭയാത്ര വണ്ടിപ്പെരിയാറില്‍ സമാപിച്ചു. ജാഥാ ക്യാപ്റ്റന്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ തൊഴിലാളികളുടെ ശമ്പളം 700 രൂപയെന്നത് നടപ്പിലാക്കണമെന്ന് കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. കെ പി രാജേന്ദ്രന്‍, സംസ്ഥാന പ്രസിഡന്റ ടി ജെ ആഞ്ചലോസ് എന്നിവര്‍ ജാഥാ ക്യാപ്റ്റന്‍മാരായും സി പി മുരളി വൈസ് ക്യാപ്റ്റനായും അഡ്വ. ആര്‍ സജി ലാല്‍ ഡയറക്ടറുമായുമുള്ള തെക്കന്‍ മേഖലാ പ്രക്ഷോഭ ജാഥ എറണാകുളത്തുനിന്ന് ആരംഭിച്ച് മൂന്നാര്‍, തൊടുപുഴ, നെടുങ്കണ്ടം എന്നിവിടങ്ങളിലെ പര്യടങ്ങള്‍ക്ക് ശേഷമാണ് വണ്ടിപ്പെരിയാറില്‍ സമാപിച്ചത്. തൊഴില്‍ അവകാശ സംരക്ഷണം ഉറപ്പുവരുത്തുക, പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറക്കുന്നതിന് നടപടി സ്വീകരിക്കുക, തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, പുതിയ പ്ലാന്റേഷന്‍ നയം നടപ്പിലാക്കുക, ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുക, സാമൂഹിക സുരക്ഷാ പദ്ധതി നടപ്പിലാക്കുക, ഇഎസ്എ ആനുകൂല്യങ്ങള്‍ തോട്ടം മേഖലക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭയാത്ര നടത്തുന്നത്. വാഴൂര്‍ സോമന്‍ എംഎല്‍എ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റന്‍ കെ പി രാജേന്ദ്രന് സ്വീകരണം നല്‍കി. എഐടിയുസിയെ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയാണ് സിപിഐ എന്ന പ്രചാരണം തെറ്റാണെന്ന് നേതാക്കള്‍ പറഞ്ഞു. എച്ച്ഇഎല്‍ യൂണിയന്‍ എഐടിയുസി ജനറല്‍ സെക്രട്ടറി എം ആന്റണി ജോസ് ഫിലിപ്പ്, ഇ എസ് ബിജിമോള്‍, വി കെ ബാബുക്കുട്ടി, ആര്‍ വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






