വാത്തിക്കുടിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ 3 ആടുകള്‍ ചത്തു
വാത്തിക്കുടിയില്‍ വന്യജീവിയുടെ ആക്രമണത്തില്‍ 3 ആടുകള്‍ ചത്തു

ഇടുക്കി: വാത്തിക്കുടി ദൈവമേടില്‍ വന്യജീവിയുടെ ആക്രമണത്തില്‍ 3 ആടുകള്‍ ചത്തു. ഒന്നിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രിയിലാണ് പുന്നമറ്റത്തില്‍ സെബിന്റെ 4 ആടുകളെ അജ്ഞാത ജീവി ആക്രമിച്ചത്. ആടുകള്‍ ചത്തതോടെ ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സെബിന്‍ പറഞ്ഞു. അയ്യപ്പന്‍കോവില്‍ റേഞ്ച് ഓഫീസിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോ-ഓര്‍ഡിനേഷന്‍ അംഗം കെ ബുള്‍ബേന്ദ്രനും സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സമീപപ്രദേശത്തെ മറ്റ് വീടുകളിലും ആക്രമണം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും ഇടപെടല്‍ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






