സ്റ്റെല്ലാ സല്യൂട്ടീസ് ക്രിസ്മസ് ആഘോഷം 22, 23, 24 തീയതികളില്‍ അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയില്‍
സ്റ്റെല്ലാ സല്യൂട്ടീസ് ക്രിസ്മസ് ആഘോഷം 22, 23, 24 തീയതികളില്‍ അട്ടപ്പള്ളം സെന്റ് തോമസ് പള്ളിയില്‍

ഇടുക്കി: ജില്ലയിലെ ഏറ്റവും വലിയ ക്രിസ്മസ് ആഘോഷം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളി. സ്റ്റെല്ലാ സല്യൂട്ടീസ് എന്ന പേരില്‍ 22, 23, 24 തീയതികളിലാണ് പരിപാടി നടക്കുന്നത്. ക്രിസ്തുവിന്റെ പിറവിയുടെ മഹാജൂബിലിയെ സൂചിപ്പിക്കുന്നതിനായി 2025 നക്ഷത്രങ്ങള്‍ പള്ളിയങ്കണത്തില്‍ പ്രകാശിപ്പിക്കും. പരമ്പരാഗത ശൈലിയിലുള്ള നക്ഷത്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടേബറില്‍ തന്നെ ആരംഭിച്ചിരുന്നു. നിര്‍മാണത്തിനാവശ്യമായ മുള കാഞ്ഞിരപ്പള്ളിയില്‍ നിന്നാണ് എത്തിച്ചത്. മുള കീറി ചെറിയ കഷ്ണങ്ങളാക്കി നക്ഷത്രമുണ്ടാക്കാന്‍ പുതിയ തലമുറയെ പഠിപ്പിച്ചത് പഴമക്കാര്‍ തന്നെയാണ്. ഓരോ കുടുംബക്കൂട്ടായ്മയിലെയും അംഗങ്ങളും സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുമാണ് നേതൃത്വം നല്‍കുന്നത്. 1500 നക്ഷത്രങ്ങള്‍ പൂര്‍ത്തിയായി. 22ന് പള്ളിയങ്കണത്തില്‍ ഒരുക്കുന്ന ക്രിസ്മസ് ഗ്രാമത്തില്‍ സ്റ്റാളുകളും ഭക്ഷ്യമേളയും ഉണ്ടാകും. 23ന് സംഘടിപ്പിക്കുന്ന മഹാറാലിക്ക് 25 ക്രിസ്മസ് പ്ലോട്ടുകളും നന്ദനം ഫിലിം ഇന്‍ഡസ്ട്രീസ് ഒരുക്കുന്ന ലിവിങ് പുല്‍ക്കൂടും കൊഴുപ്പേകും. സിനിമാ സംവിധായകന്‍ ജോണി ആന്റണി സന്ദേശം നല്‍കും. 500 ഓളം വരുന്ന കലാകാരന്മാരുടെ കലാ വിസ്മയവും അരങ്ങേറും.
What's Your Reaction?






