ആനവിലാസത്ത് മരത്തില്‍ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു

ആനവിലാസത്ത് മരത്തില്‍ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു

Nov 5, 2024 - 19:10
Nov 5, 2024 - 20:52
 0
ആനവിലാസത്ത് മരത്തില്‍ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു
This is the title of the web page

ഇടുക്കി: ആനവിലാസം കുത്തുകല്‍ശ്ശേരിയില്‍ മരത്തിന്റെ കൊപ്പ് വെട്ടുന്നതിനിടെ ഏണിയില്‍ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സുബാഷ് (30) ആണ് മരിച്ചത്.  ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ഉടന്‍ത്തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 3 വര്‍ഷമായി സുബാഷ് ഇവിടെ ജോലി ചെയ്ത വരികയായിരുന്നു. 2 മാസം മുമ്പാണ് സുബാഷിന്റെ ഭാര്യ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയത്. മൃതദേഹം കടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. കുമളി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow