ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതാതല ഉദ്ഘാടനം വാഴത്തോപ്പില്‍
ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതാതല ഉദ്ഘാടനം വാഴത്തോപ്പില്‍

ഇടുക്കി: ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതാതല ഉദ്ഘാടനം നടന്നു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ജൂബിലിതിരി തെളിച്ച് രൂപതാ മെത്രാന്‍ മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 6.30ന് കത്തീഡ്രല്‍ പാരിഷ്ഹാളില്‍ ആരംഭിച്ച പ്രത്യേക പ്രാര്‍ഥനക്കുശേഷം പ്രദക്ഷിണമായി പ്രധാന കവാടത്തിലെത്തിരൂപതാ മെത്രാന്‍ കത്തീഡ്രലിന്റെ വാതില്‍ തുറന്ന് ദൈവാലയത്തില്‍ പ്രവേശിക്കുകയും ജൂബിലി കുരിശ് പരസ്യ വണക്കത്തിനായിപ്രതിഷ്ഠിക്കുകയും ചെയ്തു. തീര്‍ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ട അടിമാലി, നെടുങ്കണ്ടം, വാഴത്തോപ്പ്, രാജകുമാരി, എഴുകുംവയല്‍ കുരിശുമല തുടങ്ങിയ പള്ളികളിലെ വികാരിമാര്‍ക്ക് മാര്‍. ജോണ്‍ നെല്ലിക്കുന്നേല്‍ പ്രഖ്യാപനരേഖ കൈമാറി. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചി ക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സിസ് ഇടവകണ്ടം, ചാന്‍സലര്‍ ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ജൂബിലി കോര്‍ഡിനേറ്റര്‍ ഫാ. മാത്യു അഴകനാകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രൂപതാ വികാരി ജനറല്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സിസ് ഇടവകണ്ടം, ചാന്‍സലര്‍ ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു അഴകനാകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






