വാഴത്തോപ്പ് സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം
വാഴത്തോപ്പ് സെന്റ് മേരീസ് എല്‍പി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം

ഇടുക്കി: വാഴത്തോപ്പ് സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഗമം പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരായിരുന്ന ജോസഫ്, വര്‍ഗീസ്, ഏലിക്കുട്ടി, സല്‍മ എന്നിവരെ ആദരിച്ചു. പി എന്‍ സതീശന്‍ അധ്യക്ഷനായി. അലുമ്നിഅസോസിയേഷന്‍ സംഭാവന ചെയ്ത കമ്പ്യൂട്ടര്‍ സ്‌കൂള്‍ മാനേജര്‍ ഫാ. എല്‍ദോസ് ജോണിന് കൈമാറി. അധ്യാപിക ഏലിക്കുട്ടി അസോസിയേഷന്റെ ലോഗോ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗങ്ങളായ ടിന്റു സുഭാഷ്, നിമ്മി ജയന്‍, ഹെഡ്മിസ്ട്രസ് സുമി എബ്രാഹം, കെ എം ജലാലുദ്ദീന്‍, പി കെ ജയന്‍, അസോസിയേഷന്‍ അംഗങ്ങളായ സജി എം കൃഷ്ണന്‍, സുമ ഉണ്ണികൃഷ്ണന്‍, അരുണ്‍ ആര്‍, ബാബു കണ്ണങ്കര, രാജേഷ് കെ ആര്‍, രാജു പി ഡി, സജീവ് കുമാര്‍ എസ് സി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






