വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി ഡോ. വസുന്തര സുനില്‍
വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി ഡോ. വസുന്തര സുനില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ തോട്ടം മേഖലയ്ക്ക് അഭിമാനമായി എം.ബി.ബി.എസ് ബിരുദം സ്വന്തമാക്കി ഡോ. വസുന്തര സുനില്‍. പശുമല പാറമട സീനസദനം വീട്ടില്‍ സുനില്‍ കുമാര്‍ നാരായണന്‍-ഹേമ സുനില്‍ ദമ്പതികളുടെ ഇളയ മകളായ വസുന്തര അര്‍മേനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തീയാക്കിയത്. തോട്ടം മേഖലയിലെ ജനങ്ങള്‍ക്ക് തന്റെ സേവനം ലഭ്യമാക്കണമെന്നതാണ് യുവ ഡോക്ടറുടെ ആഗ്രഹം. മേഖലയില്‍ നിന്ന് ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഇവരുടെ സേവനം ഇവിടെ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ ഡോ. വസുന്തരയുടെ തീരുമാനം തോട്ടം മേഖലയിലെ നിര്‍ധന രോഗികള്‍ക്ക് ആശ്വാസമാകും. രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ ഡോ. വസുന്തരയെ അനുമോദിച്ചു.
What's Your Reaction?






