വണ്ടിപ്പെരിയാറില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്
വണ്ടിപ്പെരിയാറില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

ഇടുക്കി:വണ്ടിപ്പെരിയാര്‍ കറുപ്പുപാലത്ത് ഓഫ് റോഡ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്. വള്ളക്കടവ് കുരിശുമൂട് സ്വദേശി രൂപന്‍രാജിനാണ് പരിക്കേറ്റത്. ബുധനാഴ്ച രാവിലെ 9 ഓടെയാണ് അപകടം. സത്രത്തിലേക്ക് പോകുകയായിരുന്ന ജീപ്പും വണ്ടിപ്പെരിയാറിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിമുട്ടിയത്. ചുരക്കുളം സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച രൂപനെ വിദഗ്ധ ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വണ്ടിപ്പെരിയാര്‍ പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






