സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് നേടി നമ്പികൈ ഫാം ഡയറക്ടര്‍ റൂബന്‍ ഡാനിയേല്‍
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് നേടി നമ്പികൈ ഫാം ഡയറക്ടര്‍ റൂബന്‍ ഡാനിയേല്‍

ഇടുക്കി: സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടറേറ്റ് നേടി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് നമ്പിക്കൈ ഫാം ഡയറക്ടര്‍ ഡോ: റൂബന്‍ ഡാനിയേല്‍. വണ്ടിപ്പെരിയാര്‍ കെഎംജി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും വള്ളക്കടവ് നിവാസികളുടെയും നേതൃത്വത്തില്‍ ഡോ. റൂബന്‍ ഡാനിയേലിനെയും എംബിഎ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ ഭാര്യ സിമോണിയേയും അനുമോദിച്ചു. നമ്പികൈ ഫാം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഴുത ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എം. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഡോ. റൂബന്‍ പാടി അഭിനയിച്ച ആല്‍ബം പ്രശസ്ത സംഗീത സംവിധായകന്‍ സാംസണ്‍ കോട്ടൂര്‍ പ്രകാശനം ചെയ്തു. തോട്ടം തൊഴിലാളികളുടെ മകനായി ജനിച്ച് വിദേശ പഠനത്തിനുശേഷം നാട്ടിലെത്തിയ റൂബന്‍ ഡാനിയേല്‍ നിര്‍ധനരായ തോട്ടം തൊഴിലാളികളുടെയും ആദിവാസി വിഭാഗങ്ങളുടെയും അംഗവൈകല്യങ്ങളാല്‍ സമൂഹത്തില്‍ ജോലി നിഷേധിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായാണ് നമ്പികൈ ഫാം ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്. ഇദ്ദേഹത്തിന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് യുണൈറ്റഡ് കിങ്ഡം, നെതര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റിയായ നാറ്റയാണ് ഡോക്ടറേറ്റ് നല്‍കിയത്. അഴുത ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പൈനാടത്ത് അധ്യക്ഷനായി. കെ.എം.ജി. ട്രസ്റ്റ് ചെയര്‍മാന്‍ എം ഗണേശന്‍, വണ്ടിപ്പെരിയാര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജന്‍ കൊഴുവന്‍മാക്കല്‍. റവ. ഫാ: റോയ്, ജസ്റ്റിന്‍ മണി, നമ്പികൈ ചാരിറ്റബിള്‍ ട്രസ്റ്റ് ഫാം ഡയറക്ടര്‍. റൂബിന്‍ സാമുവല്‍, കോ-ഓര്‍ഡിനേറ്റര്‍ കണ്ണന്‍ ആര്‍ എന്‍ ഹരി. അധ്യാപകന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






