ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം പ്രതിഷ്ഠിച്ചു
ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം പ്രതിഷ്ഠിച്ചു

ഇടുക്കി: എസ്എന്‍ഡിപി യോഗം 4776-ാംനമ്പര്‍ തങ്കമണി ശാഖയുടെ നേതൃത്വത്തിലുള്ള അമലഗിരി ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെ ഛായാചിത്രം പ്രതിഷ്ഠിച്ചു. ഗുരുദേവന്റെ ഛായാചിത്ര പ്രതിഷ്ഠയുള്ള ജില്ലയിലെ ഏകക്ഷേത്രമാണിത്. സുരേഷ് ശ്രീധരന്‍ തന്ത്രി മുഖ്യകാര്‍മികത്വം വഹിച്ചു. എസ്എന്‍ഡിപി യോഗം ഇടുക്കി യൂണിയന്‍ പ്രസിഡന്റ് പി രാജന്‍ ക്ഷേത്രസമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുരേഷ് കോട്ടക്കകത്ത് ക്ഷേത്ര സമര്‍പ്പണം നടത്തി. തങ്കമണി ശാഖാ പ്രസിഡന്റ് പി ജി ശിവദാസ് അധ്യക്ഷനായി. ക്ഷേത്രത്തിന് ഭൂമി നല്‍കിയ ഉറുമ്പില്‍ തങ്കമ്മ പ്രഭാകരനെ ചടങ്ങില്‍ അനുമോദിച്ചു. യോഗം ഡയറക്ടര്‍ ബോര്‍ഡംഗം സി പി ഉണ്ണി, യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. കെ ബി സെല്‍വം, സോജു ശാന്തി, ശാഖാ വൈസ് പ്രസിഡന്റ് ഷിബു ഈഴപ്പറമ്പില്‍, സെക്രട്ടറി അനില്‍കുമാര്‍ പുതുപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






