പാരീസ് ഒളിമ്പിക്‌സിന്റെ ആവേശം വാനോളമുയര്‍ത്തി ഇരട്ടയാര്‍ സ്‌കൂള്‍
പാരീസ് ഒളിമ്പിക്‌സിന്റെ ആവേശം വാനോളമുയര്‍ത്തി ഇരട്ടയാര്‍ സ്‌കൂള്‍

ഇടുക്കി: പാരീസ് ഒളിമ്പിക്‌സിന്റെ ആവേശം വാനോളമുയര്‍ത്തി ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂള്‍. സ്‌കൂളില്‍ ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കായിക ഇനങ്ങളുടെ നിശ്ചലദൃശ്യങ്ങളും, വര്‍ണാഭമായ ഫ്‌ലാഷ് മോബും സംഘടിപ്പിച്ചു. ലോകമഹാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ വിദ്യാര്‍ഥികള്‍ നിര്‍മിക്കുകയും അതിന്റെ പശ്ചാതലത്തില്‍ നടത്തിയ ഈ കായിക വിളംബരം കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ഹെഡ്മാസ്റ്റര്‍ ജോര്‍ജുകുട്ടി എംവി, അസിസ്റ്റന്റ് മാനേജര്‍ ഫാ. അമല്‍ ഞാവള്ളികുന്നേല്‍, സേറ അനീഷ് തുടങ്ങിയവര്‍ സംസാരിച്ചു. കായിക അധ്യാപകന്‍ ജിറ്റോ മാത്യു, ചിപ്പി ജോര്‍ജ്, ബിന്‍സ് ദേവസ്യ, അനൂപ് മത്തായി, രഞ്ജിത് പി ജെ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






