കട്ടപ്പനയിൽ വീണ്ടും  മോഷണശ്രമം വ്യാപകമാകുന്നു

കട്ടപ്പനയിൽ വീണ്ടും  മോഷണശ്രമം വ്യാപകമാകുന്നു

Jul 28, 2024 - 00:49
 0
കട്ടപ്പനയിൽ വീണ്ടും  മോഷണശ്രമം വ്യാപകമാകുന്നു
This is the title of the web page

ഇടുക്കി: കട്ടപ്പനയിൽ വീണ്ടും  മോഷണശ്രമം വ്യാപകമാകുന്നു. വെള്ളിയാഴ്ച രാത്രിയിൽ 12. 30 ഓടെ ഐ ടി ഐ ജംങ്ഷന് സമീപമുള്ള സ്വകാര്യ  ഫൈനാൻസ് സ്ഥാപനത്തിൽ മോഷണ ശ്രമുണ്ടായി. മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന  ഓഫീസിൽ   രാത്രിയിൽ പതിവില്ലാതെ ശബ്ദം  കേട്ടതിനെ തുടർന്ന്    നിലയിലുള്ള താമസക്കാർ കെട്ടിട ഉടമയെ വിളിച്ച് അറിയിച്ചിരുന്നു. കെട്ടിട ഉടമ പൊലീസിനെ വിവരം അറിയിച്ചു.  പൊലീസ് സ്ഥലത്തെത്തിയതോടെ മോഷ്ടാവ്  മോഷണശ്രമം   ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഒരു ലക്ഷം രൂപയോളം ഓഫീസിൽ ഉണ്ടായിരുന്നു.  ഇത് സൂക്ഷിച്ചിരുന്ന ലോക്കർ ഉൾപ്പെടെയാണ് മോഷ്ടാവ് അപഹരിക്കാൻ ശ്രമിച്ചത്. ലോക്കർ എടുത്തുകൊണ്ട് പോകുന്നതിനിടയാണ് പൊലീസ് എത്തിയത് . ഇതോടെ മോഷ്ടാവ് സമീപത്തുള്ള മതിൽ ചാടി  കടന്നു കളഞ്ഞു. നഗരസഭ സ്ഥാപിച്ചിരുന്ന സി സി ടീവീ ക്യാമറകൾ പ്രവർത്തനരഹിതമായതോടെയാണ് വീണ്ടും കട്ടപ്പന കേന്ദ്രീകരിച്ച് മോഷണങ്ങളും മോഷണശ്രമങ്ങളും വർധിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow