കട്ടപ്പന വൈ.എം.സി.എ യുടെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബസംഗമവും ഞായറാഴ്ച
കട്ടപ്പന വൈ.എം.സി.എ യുടെ പ്രവര്‍ത്തനോദ്ഘാടനവും കുടുംബസംഗമവും ഞായറാഴ്ച

ഇടുക്കി: കട്ടപ്പന വൈ.എം.സി.എ യുടെ 2024-25 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ദേശീയ വൈ.എം.സി.എ മീഡിയ ആന്റ് കമ്മ്യൂണിക്കേഷന്‍ ചെയര്‍മാന്‍ പ്രൊഫ. അലക്‌സ് തോമസ് നിര്‍വഹിക്കും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന പരിപാടിയില്‍ പ്രസിഡന്റ് രജിറ്റ് ജോര്‍ജ് അധ്യക്ഷനാകും. സംസ്ഥാന വിദ്യാഭ്യാസ ബോര്‍സ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് പദ്ധതികള്‍ വിശദീകരിക്കും.കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്ക് കിറ്റുകളുടെ വിതരണം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി നിര്‍വ്വഹിക്കും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെ വൈ എം സി എ ദേശീയ നിര്‍വ്വാഹകസമിതി അംഗം വര്‍ഗീസ് അലക്‌സാണ്ടര്‍ അനുമോദിക്കും.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ജോര്‍ജുകുട്ടി പൗലോസ,് പി.എം ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. സബ് റീജിയണ്‍ സൗഹൃദ കൂട്ടായ്മ സബ്റീജിയണ്‍ ചെയര്‍മാന്‍ മാമന്‍ ഈശോ ഉദ്ഘാടനം ചെയ്യും, യു.സി തോമസ്, സിസി തോ മസ്, സനു വര്‍ഗീസ്, സനല്‍ മത്തായി, കെ.ജെ ജോസഫ് എന്നിവര്‍ പ്രസംഗിക്കും.
What's Your Reaction?






