മേപ്പാറയില്‍ യുവാവിനെ വീട്ടില്‍കയറി മര്‍ദിച്ച സംഭവം: കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

മേപ്പാറയില്‍ യുവാവിനെ വീട്ടില്‍കയറി മര്‍ദിച്ച സംഭവം: കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിജെപി മാര്‍ച്ച് നടത്തി

Nov 3, 2026 - 15:55
 0
മേപ്പാറയില്‍ യുവാവിനെ വീട്ടില്‍കയറി മര്‍ദിച്ച സംഭവം: കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിജെപി മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: മേപ്പാറയില്‍ യുവാവിനെ വീട്ടില്‍കയറി മര്‍ദിച്ച സംഭവത്തില്‍ കട്ടപ്പനയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് ബിജെപി കട്ടപ്പന മണ്ഡലം കമ്മിറ്റി  മാര്‍ച്ച് നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തിന് മുമ്പില്‍ പൊലീസ് പ്രവര്‍ത്തകരെ തടഞ്ഞു. പ്രതികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി അധ്യക്ഷനായി. നേതാകളായ രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പില്‍, കെ എന്‍ പ്രകാശ്, കെ എന്‍ ഷാജി, ബി വിജയന്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി സിനീഷ് കുമാര്‍, എസ് ജി മഹേഷ്, എം എന്‍ മോഹന്‍ദാസ്, ജിമ്മി ജോസഫ്, പി കെ പ്രസാദ്, രതീഷ് പി എസ്, രഘുനാഥ് കണ്ണാറ, ബോണി വര്‍ഗീസ്, ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow