കട്ടപ്പന മത്സ്യ മാര്‍ക്കറ്റില്‍ അപകട ഭീഷണിയായി തകര്‍ന്ന് കിടക്കുന്ന സ്ലാബ്
കട്ടപ്പന മത്സ്യ മാര്‍ക്കറ്റില്‍ അപകട ഭീഷണിയായി തകര്‍ന്ന് കിടക്കുന്ന സ്ലാബ്

ഇടുക്കി : കട്ടപ്പന നഗരസഭാ മത്സ്യ മാർക്കറ്റിൽ സ്ലാബ് തകർന്ന് കിടക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. നിരവധി കാൽനടയാത്രികരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം സമീപത്തെ വ്യാപാര സ്ഥാപന ഉടമ ഇവിടെ കുഴിയിൽ വീണ് പരിക്കേറ്റിരുന്നു. രാത്രിയിൽ വെളിച്ചത്തിന്റെ കുറവ് മൂലം കുഴി രൂപപ്പെട്ടിരിക്കുന്നത് യാത്രക്കാർക്ക് കാണുന്നതിനും ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം മൂലം സമീപത്തെ സർക്കാർ ഓഫീസിൽ നിന്നാണ് ഇവിടെ ലൈറ്റ് ഇട്ടിരിക്കുന്നത്. സ്ലാബ് മാറ്റി സ്ഥാപിക്കാൻ നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടി സ്വീകരിക്കരിക്കണമെന്നാണ് ഉയരുന്ന ആവശ്യം . ഈ ഭാഗത്ത് സാമൂഹ്യ വിരുദ്ധർ മല മൂത്ര വിസർജനം നടത്തുന്നതിനാൽ സമീപത്തെ ഓഫീസുകളിലെ ഉദ്യോഗസ്ഥരും വ്യാപാരികളും മൂക്ക് പൊത്തി ഇരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.
What's Your Reaction?






