ഇരട്ടയാര്‍ ബാങ്ക് എല്‍ഡിഎഫ് പിടിച്ചു: 11ല്‍ 9 സീറ്റും നേടി
ഇരട്ടയാര്‍ ബാങ്ക് എല്‍ഡിഎഫ് പിടിച്ചു: 11ല്‍ 9 സീറ്റും നേടി

ഇടുക്കി : ഇരട്ടയാര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന സഹകരണ സംരക്ഷണ സംയുക്ത മുന്നണി മികച്ച വിജയം. ആകെയുള്ള 11 സീറ്റുകളില്‍ ഒമ്പതും എല്‍ഡിഎഫ് നിലനിര്‍ത്തി. ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ ബൂത്തുകളില്‍ ആകെയുള്ള 6756 സഹകാരികളില്‍ 3104 പേര്‍ വോട്ട് രേഖപ്പെടുത്തി. ജനറല്‍ വിഭാഗത്തില്‍ ജിന്‍സണ്‍ വര്‍ക്കി പുളിയന്‍കുന്നേല്‍-1726, ജോസഫ് പി.എ പാറക്കടവില്‍-1445, ജോസഫ് മാത്യു കാരിമാറ്റത്തില്‍-1428, ടോമി വര്‍ക്കി കുമ്പുളുവേലില്‍-1399, പ്രിന്‍സ് ജോണ്‍ വടക്കേക്കര-1333, ഷാജി ജോസഫ് ശൗര്യംകുഴി-1428. വനിതാസംഭരണത്തില്‍ ജോസ്ന ജോബിന്‍ കളത്തിക്കാട്ടില്‍-1354, ബിന്ദു ജോസുകുട്ടി തെക്കേല്‍-1470, വിമല ജോസ് പുളിവേലില്‍-1422, പട്ടികജാതി പട്ടികവര്‍ഗ്ഗ പ്രതിനിധിയായി ടി കെ അപ്പുകുട്ടന്‍ തറയില്‍-1599, നിക്ഷേപ സമാഹരണത്തില്‍ കിരണ്‍ തോമസ് കുതിരക്കുളം-1415 എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജോസ്ന ജോബിന്‍ കളത്തിക്കാട്ടില്‍, കിരണ്‍ തോമസ് കുതിരക്കുളം എന്നിവരാണ് യുഡിഎഫ് പ്രതിനിധികള്‍. ഫലപ്രഖ്യാപനത്തിന് ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരട്ടയാറില്‍ ആഹ്‌ളാദ പ്രകടനം നടത്തി. നേതാക്കളായ ജോസ് പാലത്തിനാല്‍, വി ആര്‍ സജി, വി ആര്‍ ശശി, മനോജ് എം തോമസ്, രാരിച്ചന്‍ നീറണാകുന്നേല്‍, ജിഷാ ഷാജി, ജോസുകുട്ടി കണ്ണമുണ്ടയില്‍, ടോമി ജോര്‍ജ്, പി ബി ഷാജി, ഷാജി കൂത്തോടി, ടെസ്സിന്‍ കളപ്പുര, ബിജു ഐക്കര, കെ എന്‍ വിനീഷ്‌കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






