ഇടുക്കി: ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാനും കുടുംബവും സ്വകാര്യ സന്ദർശനത്തിനായി ഇടുക്കിയിലെത്തി. വെള്ളിയാഴ്ച വൈകിട്ട് കുമളിയിലെത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ അനിക്കോ ലിവായിയും രണ്ട് പെൺമക്കളും ഉദ്യോഗസ്ഥ സംഘവുമുണ്ട്. രണ്ട് ദിവസം കുമളിയിൽ തങ്ങിയ ശേഷം പ്രധാനമന്ത്രിയും സംഘവും കാൽവരി മൗണ്ട് സന്ദർശിച്ചു. ഏകദേശം രണ്ട് മണിക്കൂറോളം ഇവിടെ തങ്ങിയ ശേഷം ഇടുക്കി അണക്കെട്ട്, രാമക്കൽ മേട്, തേക്കടി, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളും സന്ദർശിച്ചു.