വണ്ടിപ്പെരിയാര്‍ കെ ആര്‍ ബില്‍ഡിങിലെ തീപിടുത്തം: സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കെവിവിഇഎസ്
വണ്ടിപ്പെരിയാര്‍ കെ ആര്‍ ബില്‍ഡിങിലെ തീപിടുത്തം: സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കെവിവിഇഎസ്

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വ്യാപാരസ്ഥാപനങ്ങള്‍ കത്തിനശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പയ്യമ്പള്ളി. മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നത് അഗ്‌നിരക്ഷാ സേനയുടെ അനാസ്ഥകാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. അഗ്‌നിബാധ ശ്രദ്ധയില്‍പ്പെട്ടയുടന്‍ അഗ്‌നിരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചിരുന്നു. എന്നാല്‍ പീരുമേട് ഫയര്‍ സ്റ്റേഷനിലെ രണ്ട് യൂണിറ്റുകള്‍ എത്തി തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കാഞ്ഞിരപ്പള്ളിയില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീപൂര്‍ണമായി അണച്ചത്. ടൂറിസം മേഖല കൂടിയായ വണ്ടിപ്പെരിയാറിലോ കുമളിയിലോ അടിയന്തരമായി ഒരു ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥാപിക്കണമെന്നും സണ്ണി പയ്യമ്പള്ളി ആവശ്യപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ 2നാണ് പശുമല ജങ്ഷനിലെ കെആര്‍ ബില്‍ഡിങിന് തീപിടിച്ചത്. 6 വ്യാപാരസ്ഥാപനങ്ങള്‍ കത്തിനശിച്ചത്തോടെ കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അഗ്‌നിബാധയുണ്ടായി നിമിഷങ്ങള്‍ക്കകം വിവരമറിയിച്ചിട്ടും അധികൃതരുടെയും അഗ്‌നിരക്ഷാ വിഭാഗത്തിന്റെയും അനാസ്ഥയാണ് കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ കത്തിനശിക്കാന്‍ കാരണമെന്ന് കെവിവിഇഎസ് വണ്ടിപ്പെരിയാര്‍ യൂണിറ്റ് പ്രസിഡന്റ് എസ് അന്‍പുരാജ് പറഞ്ഞു. അരുള്‍ എന്റര്‍പ്രൈസസ് എന്ന വ്യാപാരസ്ഥാപനത്തിന് 15 ലക്ഷം രൂപയാണ് ബാങ്ക് വായ്പയുള്ളത്. ഏകദേശം 60 ലക്ഷത്തിലേറെ രൂപയുടെ നാശമുണ്ടായതായും ശനി, ഞായര്‍ ദിവസങ്ങളിലെ കച്ചവടം ലക്ഷ്യമിട്ട് അധിക സ്റ്റോക്ക് ശേഖരിച്ചിരുന്നതായും ഉടമ എസ് അരുള്‍ രാജ് പറഞ്ഞു. ഗില്‍റ്റ് എന്ന വ്യാപാരസ്ഥാപനത്തിന് 25 ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ക്കും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. കെവിവിഇഎസ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് കെ ആര്‍ വിനോദ്, യൂണിറ്റ് സെക്രട്ടറി റിയാസ് അഹമ്മദ്, തുടങ്ങിയവര്‍ അഗ്‌നിക്കിരയായ വ്യാപാര സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി.
What's Your Reaction?






