ഇടുക്കി: നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. സപ്തതി ആഘോഷത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സാമൂഹിക, സാംസ്കാരിക, കലാ, കായിക മേഖലകളിൽ വിവിധ പരിപാടികളും പ്രവർത്തനങ്ങളും നടത്തും.
പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം നാളെ നാലിന് കോഴിമല എസ് എൻ ഡി പി ഹാളിൽ നടക്കും. സ്കൂൾ പിറ്റി എ പ്രസിഡൻ്റ് മഞ്ജേഷ് കെ എം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എസ് എൻ ഡി പി കോഴിമല ശാഖാപ്രസിഡൻ്റ് സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ ആനന്ദൻ വി. ആർ കാരുണ്യ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്യും. ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ദേവാനന്ദ് കെ. ആറിൻ്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തുകയും സ്മരണാഞ്ജലി അർപ്പിക്കുകയും ചെയ്യും. പേരൻ്റിംഗ് - സമീപനത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ വിധു വി സോമൻ മുഖ്യപ്രഭാഷണം നടത്തും. അജീഷ് എൻ എസ് ,ഇന്ദു സാബു, ഉഷ സന്തോഷ്, ബാബു, ബിനു സി. പി ,പി എസ് പ്രദീപ് കുമാർ, അരുൺകുമാർദാസ് ബി, മെർലിൻ കുര്യൻ എന്നിവർ സ്നേഹകൂട്ടായ്മയിൽ അനുഭവങ്ങൾ പങ്കുവയ്ക്കും. പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് നടത്തുന്ന കാരുണ്യ സ്പർശം പദ്ധതിയുടെ ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട് 4ന് കോവിൽമല എസ് എൻ ഡി പി ഹാളിൽ നടക്കും. എസ് എൻ ഡി പി കോവിൽമല ശാഖാപ്രസിഡൻ്റ് സ്നേഹകൂട്ടായ്മ ഉദ്ഘാടനം ചെയ്യും. പഞ്ചായത്തംഗം ആനന്ദൻ വി. ആർ കാരുണ്യ സ്പർശം പദ്ധതി ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡൻ്റ് മഞ്ജേഷ് കെ എം അധ്യക്ഷനാകും. ജോർജ് ജേക്കബ് ആമുഖ പ്രഭാഷണം നടത്തും. പൂർവ്വ വിദ്യാർഥിയായിരുന്ന ദേവാനന്ദ് കെ. ആറിൻ്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തും. പേരൻ്റിങ് - സമീപനത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ വിധു വി സോമൻ മുഖ്യപ്രഭാഷണം നടത്തും. അജീഷ് എൻ എസ് ,ഇന്ദു സാബു, ഉഷ സന്തോഷ്, ബാബു, ബിനു സി. പി ,പി എസ് പ്രദീപ് കുമാർ, അരുൺകുമാർദാസ് ബി, മെർലിൻ കുര്യൻ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും