മഴുവടി ശ്രീമഹാദേവി ശാസ്താക്ഷേത്രത്തില്‍ മകംതൊഴല്‍ മഹോത്സവം സമാപിച്ചു
മഴുവടി ശ്രീമഹാദേവി ശാസ്താക്ഷേത്രത്തില്‍ മകംതൊഴല്‍ മഹോത്സവം സമാപിച്ചു

ഇടുക്കി: മഴുവടി ശ്രീമഹാദേവി ശാസ്താക്ഷേത്രത്തില്‍ മകംതിരുനാള്‍ മഹോത്സവം നടന്നു. ക്ഷേത്രം തന്ത്രി സുരേഷ് ശ്രീധരന്‍, മേല്‍ശാന്തി ജയകൃഷ്ണന്‍, ശാന്തിമാരായ സോജു, പ്രദീപ് എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ആറാട്ട് ഘോഷയാത്ര, ആറാട്ട് എതിരേല്‍പ്പ് എന്നിവ നടന്നു. പ്രസിഡന്റ് രാജീവ് പാലൂര്‍, സെക്രട്ടറി ശശി കണ്യാലി, ശശിധരന്‍ കറ്റിവീട്ടില്‍, സജി വെള്ളാങ്കല്‍, സജി അത്തിക്കുഴി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






