നെടുങ്കണ്ടത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണം
നെടുങ്കണ്ടത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണം

ഇടുക്കി:നെടുങ്കണ്ടത്ത് ആള്‍ താമസമില്ലാത്ത വീട്ടില്‍ മോഷണം. അമ്പിളിയമ്മാന്‍കാനം നെടുമറ്റത്തില്‍ സാബുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. സാബുവും കുടുംബവും ബാംഗ്ലൂരിലാണ് താമസം. തൊട്ടടുത്ത് താമസിക്കുന്ന സഹോദരന്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിന്റെ അടുക്കളവാതില്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. അടുക്കളയിലുണ്ടായിരുന്ന ചെമ്പ് പാത്രങ്ങള്‍, ഉരുളി തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ അലമാരിയും മറ്റും തുറന്ന് പരിശോദിച്ചെങ്കിലും വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ലായിരുന്നു. വീടിന് സമീപത്ത് വച്ചിരുന്ന തൂമ്പ ഉപയോഗിച്ചാണ് വാതില്‍ തകര്‍ത്തത്. സാബുവിന്റെ ജേഷ്ഠന്റെ പരാതിയെത്തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
What's Your Reaction?






