വാത്തിക്കുടി പഞ്ചായത്തിലെ യു.ഡി.എഫ്  അംഗങ്ങള്‍ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതം:  യുഡിഎഫ് മണ്ഡലം കമ്മിറ്റി.

വാത്തിക്കുടി പഞ്ചായത്തിലെ യു.ഡി.എഫ്  അംഗങ്ങള്‍ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതം:  യുഡിഎഫ് മണ്ഡലം കമ്മിറ്റി.

Jul 18, 2024 - 17:50
 0
വാത്തിക്കുടി പഞ്ചായത്തിലെ യു.ഡി.എഫ്  അംഗങ്ങള്‍ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതം:  യുഡിഎഫ് മണ്ഡലം കമ്മിറ്റി.
This is the title of the web page

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ യു.ഡി.എഫ്  അംഗങ്ങള്‍ക്കെതിരെ ഇടതുപക്ഷം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് യുഡിഎഫ് മണ്ഡലം കമ്മിറ്റി. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തില്‍ നടക്കുന്ന പല പ്രവര്‍ത്തനങ്ങളിലും അഴിമതിയുണ്ടെന്നും ഇക്കാര്യം പ്രസിഡന്റുമായി ചര്‍ച്ച ചെയ്യുന്നതിനാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്തില്‍ എത്തിയത് ഇതില്‍ പ്രകോപിതരായാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരുപറ്റം ആളുകള്‍ എത്തി പ്രശ്‌നം ഉണ്ടാക്കിയതെന്ന് ഭാരവാഹികള്‍  പറഞ്ഞു. തോപ്രാംകുടി കേന്ദ്രീകരിച്ചുള്ള മാംസവ്യാപാരശാല ലേലം ചെയ്യാതെ നടത്തുന്നതുമായി ബന്ധപ്പെട്ടും പഞ്ചായത്തിലെ 18 വാര്‍ഡുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളും അന്വേഷിക്കുന്നതിന് പകരം ഈ വിഷയങ്ങളെക്കുറിച്ച് ചോദ്യം ചെയ്ത യുഡിഎഫ് പഞ്ചായത്ത് അംഗങ്ങള്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുകയും ബലമായി പ്രസിഡന്റ്ിനെ ക്യാബിനില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത  സിപിഎമ്മിന്റെ നടപടികള്‍ അഴിമതികളെ മറച്ചുവെക്കുന്നതിനു വേണ്ടിയാണെന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, യുഡിഎഫ് ഭാരവാഹികള്‍ ചെറുതോണിയില്‍ വിളിച്ച ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഗ്രസ് വാത്തിക്കുടി മണ്ഡലം പ്രസിഡന്റ് സാജു കാരക്കുന്നേല്‍, പഞ്ചായത്തംഗങ്ങളായ ജോസ്മി ജോര്‍ജ്, ബിബിന്‍ എബ്രഹാം, പ്രദീപ് ജോര്‍ജ്, വി.എ ഉലഹന്നാന്‍, ബിജു വടക്കേക്കര, ഡിക്ലര്‍ക്ക് സെബാസ്റ്റ്യന്‍, അനില്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow