ഇൻഫാമിന്റെ നേതൃത്വത്തിൽ മേരികുളത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
ഇൻഫാമിന്റെ നേതൃത്വത്തിൽ മേരികുളത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു

ഇടുക്കി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇൻഫാമിന്റെ നേതൃത്വത്തിൽ മേരികുളത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. മേരികുളം മരിയൻ സെൻന്ററിൽ വച്ച് നടന്ന പരിപാടി ഇൻഫാം കട്ടപ്പന കാർഷിക താലൂക്ക് ഡയറക്ടർ ഫാ. വർഗീസ് കുളമ്പള്ളിയിൽ ഉദ്ഘാടനം ചെയ്തു. പരിപാടിയോട് അനുബന്ധിച്ച് വൃക്ഷതൈ തൈ വിതരണം , സിഗ്നേച്ചർ ക്യാമ്പയിൻ, ബോധവത്കരണ സെമിനാർ തുടങ്ങിയവയും സഘടിപ്പിച്ചു. ഇൻഫോം കട്ടപ്പന കാർഷിക താലൂക്ക് പ്രസിഡന്റ് പി. ബേബി , സെക്രട്ടറി സാജൻ കല്ലടിക്കിയിൽ, കെ ജോൺ , താലൂക്ക് നോമിനി ബാബു തോമസ് , ജോസഫ് തയ്യിൽ, തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
What's Your Reaction?






