മേരികുളത്തെ 6 സ്ഥാപനങ്ങളില്‍ മോഷണം: 80,000 രൂപ നഷ്ടമായി
മേരികുളത്തെ 6 സ്ഥാപനങ്ങളില്‍ മോഷണം: 80,000 രൂപ നഷ്ടമായി

ഇടുക്കി: അയ്യപ്പന്‍കോവില്‍ മേരികുളത്തെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. 80,000 രൂപയോളം മോഷണം പോയതായി കണക്കാക്കുന്നു. 6 കടകളിലും സഹകരണ ബാങ്ക് ശാഖയിലും സ്‌കൂളിന്റെ കഞ്ഞിപ്പുരയിലുമാണ് മോഷണം നടന്നത്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മോഷണം. ടൗണിലെ രണ്ട് സ്റ്റേഷനറി കടകള്‍, രണ്ട് ബേക്കറികള്‍, സഹകരണ ബാങ്ക് ശാഖ, ഇരുമ്പ് വ്യാപാര സ്ഥാപനം, സെന്റ് മേരീസ് എല്‍ പി സ്‌കൂളിലെ കഞ്ഞിപ്പുര, മെഡിക്കല്‍ സ്റ്റോര്‍ എന്നിവിടങ്ങളിലാണ് മോഷണവും മോഷണശ്രമവും നടന്നത്. 2 കടകളില്‍ നിന്ന് 75,000 രൂപയും ബേക്കറിയില്‍ നിന്ന് 5000 രൂപയും നഷ്ടമായി.
What's Your Reaction?






