വണ്ടിപ്പെരിയാറില്‍ അനുസ്മരണയോഗം സംഘടിപ്പിച്ച് ഐഎന്‍ടിയുസി
വണ്ടിപ്പെരിയാറില്‍ അനുസ്മരണയോഗം സംഘടിപ്പിച്ച് ഐഎന്‍ടിയുസി

ഇടുക്കി: ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റായിരുന്ന കെവി ജോര്‍ജ് കരിമറ്റത്തിന്റെ ഒന്നാം ചരമവാര്‍ഷികവും ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറിയായിരുന്ന ടി സി സതീഷിന്റെ ചരമവാര്‍ഷികാനുസ്മരണവും നടന്നു. പീരുമേട് എവിജി ഹാളില്‍ നടന്ന യോഗം എഐസിസി അംഗം അഡ്വ. ഇ.എം ആഗസ്തി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ല രൂപീകൃതമായ കാലഘട്ടം 52 വര്‍ഷം തുടര്‍ച്ചയായി ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റായിരുന്നു കെവി ജോര്‍ജ്. പീരുമേട് തോട്ടം മേഖലയിലെ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി തന്റെ സ്വന്തം നാട്ടില്‍ നിന്നും പീരുമേട്ടിലെത്തി ഐഎന്‍ടിയുസി എന്ന തൊഴിലാളി സംഘടയിലൂടെ തോട്ടം തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച യുവ നേതാവായിരുന്നു ടിഎസ് സതീഷ് . ഇരുവരുടെയും ഛായാചിത്രത്തിനു മുന്‍പില്‍ പുഷ്പാര്‍ച്ചന യോടെയാണ് അനുസ്മരണ യോഗം ആരംഭിച്ചത്. കെപിഡബ്ല്യു യൂണിയന്‍ ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് അധ്യക്ഷനായി. ഐഎന്‍ടിയുസി സംസ്ഥാന സെക്രട്ടറി പിആര്‍ അയ്യപ്പന്‍ നേതാക്കളായ ജോര്‍ജ് ജോസഫ് പടവന്‍, കെ ജെ കുട്ടിയച്ചന്‍, എം ഉദയസൂര്യന്‍, കെഎ സിദ്ദിഖ്, പി നിക്‌സണ്‍, ബിജു ദാനിയേല്‍, രാജന്‍ കൊഴുവന്‍മാക്കല്‍, ഷാല്‍ വെട്ടിക്കാട്ടില്‍, കെ രാജന്‍, അഡ്വ: ജെയിംസ് കാപ്പന്‍, എം. ശേഖര്‍, കെഎന്‍ നജീബ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ ശാരി ബിനു ശങ്കര്‍, ഷാന്‍ അരുവിപ്ലാക്കല്‍, മനോജ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






