കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഹബ് ഉദ്ഘാടനം മാര്‍ച്ച് 1ന്
കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഹബ് ഉദ്ഘാടനം മാര്‍ച്ച് 1ന്

ഇടുക്കി: കട്ടപ്പന ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഹബ് മാര്‍ച്ച് 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. വൈകിട്ട് 5ന് ഡോണ്‍ ബോസ്‌കോ ബംഗളുരു പ്രൊവിന്‍സ് എക്കോണമെര്‍ ഫാ. ജോയി നെടുമ്പറമ്പിലും ബാസ്‌കറ്റ് ബോള്‍ അക്കാദമി ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറിയും ഫിബ റഫറീസ് കമ്മിഷണറുമായ ഡോ. പ്രിന്‍സ് കെ മറ്റവും ഫുട്‌ബോള്‍ അക്കാദമി ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും മുന്‍ സന്തോഷ് ട്രോഫി കളിക്കാരനുമായ ഡോ. പി എ സലിംകുട്ടിയും ടേബിള്‍ ടെന്നീസ് അക്കാദമി അന്താരാഷ്ട്ര ടേബിള്‍ ടെന്നീസ് റഫറി ജോസഫ് ചാക്കോയും ബാഡ്മിന്റണ്‍ അക്കാദമി പിടിഎ പ്രസിഡന്റ് സണ്ണി സേവ്യറും ഉദ്ഘാടനം ചെയ്യും. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ അധ്യക്ഷനാകും. പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് ഇടത്തിച്ചിറ, വൈസ് പ്രിന്‍സിപ്പല്‍ ഫാ. വിപിന്‍ തോമസ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് ബാസ്‌കറ്റ് ബോള്‍ പ്രദര്‍ശന മത്സരവും നടക്കും.
വിദ്യാര്‍ഥികളിലെ മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗവും ലഹരി ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും തടഞ്ഞ് പഠനനിലവാരം മെച്ചപ്പെടുത്താനും കായികാധിഷ്ടിത തൊഴില്‍ സാധ്യതകളിലേക്ക് നയിക്കാനുമാണ് സ്‌പോര്‍ട്‌സ് ഹബ് ലക്ഷ്യമിടുന്നത്. വേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഫുട്‌ബോള്‍, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ഫുട്ബോള്‍ തുടങ്ങിയ ഇനങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കാന്‍ സമ്മര്‍ കോച്ചിങ് ക്യാമ്പുകളും നടത്തുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഫാ വര്‍ഗീസ് തണ്ണിപ്പാറ, ജിബിന്‍ സി ഫിലിപ്പ്, ജോജോ എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






