ഗുണ്ടാരാഷ്ട്രത്തിന് ഇന്ത്യന്‍ സൈനികര്‍ മറുപടി കൊടുത്തതിന്റെ വിജയദിവസമാണ് കാര്‍ഗില്‍ വിജയദിവസ്: വി സി വര്‍ഗീസ്
ഗുണ്ടാരാഷ്ട്രത്തിന് ഇന്ത്യന്‍ സൈനികര്‍ മറുപടി കൊടുത്തതിന്റെ വിജയദിവസമാണ് കാര്‍ഗില്‍ വിജയദിവസ്: വി സി വര്‍ഗീസ്

ഇടുക്കി: ഗുണ്ടാരാഷ്ട്രത്തിന് ഭാരത സൈനികര്‍ മറുപടി കൊടുത്തതിന്റെ വിജയദിവസമാണ് കാര്‍ഗില്‍ വിജയദിവസ് എന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് പറഞ്ഞു. ബിജെപി ജില്ല കമ്മിറ്റി കട്ടപ്പന അമര്‍ജവാന്‍ യുദ്ധ സ്മാരകത്തില്‍ സംഘടിപ്പിച്ച 26-ാം വാര്‍ഷികദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 199ല്‍ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന സമയത്താണ് കാര്‍ഗില്‍ യുദ്ധം നടക്കുന്നത്. വീര ബലിദാനികള്‍ക്ക് ആദരം അറിയിച്ചുകൊണ്ട് സ്മൃതി മണ്ഡപത്തില്‍ പുഷ്പ ചക്രം സമര്‍പ്പിച്ചു. കാര്‍ഗില്‍ യുദ്ധസമയത്ത് 15 സൈനികര്‍ ബലിദാനികളായ ഫോര്‍ വണ്‍ ഫൈവ് ഫീല്‍ഡ് റെജിമെന്റില്‍ പിന്നീട് സേവനമനുഷ്ഠിച്ചുള്ള വ്യക്തികൂടിയാണ് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.സി. വര്‍ഗീസ്. ജില്ലാ വൈസ് പ്രസിഡന്റ് കെ. കുമാര്‍, രത്‌നമ്മ ഗോപിനാഥ്, വിഎസ് രതീഷ്, ഷാജി നെല്ലിപ്പറമ്പില്‍, സന്തോഷ് കൃഷ്ണന്‍, കെ എന്‍ ഷാജി, സുജിത്ത് ശശി, പി പി എന്‍ പ്രസാദ്, എംഎന്‍ മോഹന്‍ദാസ്, കെ കെ സന്തോഷ്, ടി സി ദേവസ്യ, സുരേഷ് കുമാര്‍, പി ആര്‍ രാജേന്ദ്രന്‍, രാഹുല്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






