കാഞ്ചിയാറില്‍ വിദ്യാര്‍ഥികളുടെ ഹരിതസഭ
കാഞ്ചിയാറില്‍ വിദ്യാര്‍ഥികളുടെ ഹരിതസഭ

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തില്‍ കുട്ടികളുടെ ഹരിതസഭ സംഘടിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ നിരവധി സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മാര്‍ജനത്തില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതസഭകള്‍ നടത്തിവരുന്നത്. ഹരിത സഭയിലേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ തദ്ദേശ സ്വയംഭരണ പ്രദേശത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് തയാറാക്കി സഭയില്‍ അവതരിപ്പിച്ചു. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകള്‍, മാലിന്യം കത്തിക്കുന്നത്, വലിച്ചെറിയുന്നത്, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, നിലവിലുള്ള വെല്ലുവിളികള്‍, ദ്രവ മാലിന്യ സംസ്‌കരണ രംഗത്തെ പ്രശ്നങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്തു. വിദ്യാര്‍ഥികളുടെ നിര്‍ദേശങ്ങള്‍ സഭയില്‍ രേഖപ്പെടുത്തി. മുരിക്കാട്ടുകുടി ജി ടി എച്ച്എസ്എസ്, ലബ്ബക്കട എല്‍ എം എല്‍പിഎസ്, കല്‍ത്തൊട്ടി എ എം യു പി സ്‌കൂള്‍, മുരിക്കാട്ടുകുടി ജിടിഎച്ച്എസ്, നരിയംപാറ എം എം എച്ച് എസ്, കാഞ്ചിയാര്‍ സെന്റ് മേരിസ് യുപിഎസ്, സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍, കാഞ്ചിയാര്‍ ഗവണ്‍മെന്റ് ട്രൈബല്‍ എല്‍ പി സ്‌കൂള്‍ , സെന്റ് മേരിസ് എല്‍പിഎസ്, കോഴിമല ട്രൈബല്‍ സ്‌കൂള്‍, തൊപ്പിപ്പാള എസ് എന്‍ സ്‌കൂള്‍, കാഞ്ചിയാര്‍ എസ് എം എല്‍ പി എസ് എന്നിവിടങ്ങളിലെ സഭയില്‍ പങ്കുചേര്‍ന്നു. വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, പ്രതിജ്ഞയെടുക്കല്‍, ഹരിതകര്‍മ സേന അംഗങ്ങളെ ആദരിക്കല്‍ എന്നിവ നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിജയകുമാരി ജയകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രന്‍, ബിന്ദു മധുക്കുട്ടന്‍, സെക്രട്ടറി സുമി കെ ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി അനിജ ആര്‍, ജൂനിയര്‍ സൂപ്രണ്ട് ജയരാജ് എം നായര്‍, വിഇഒ ശീതള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോയിമോന്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനീഷ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജെന്‍സി വര്‍ഗീസ്, ആര്‍പിമാരായ ബിജുമോള്‍ വര്‍ഗീസ് എ ബി വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






