ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനവുമായി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍
ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനവുമായി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍

ഇടുക്കി: കലാമത്സരങ്ങള്‍ക്ക് പുറമേ കായികരംഗത്തും മികച്ച പ്രകടനവുമായി സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ചക്കുപള്ളം മേരിമാതാ പബ്ലിക് സ്‌കൂളില്‍ നടന്ന ഇടുക്കി സഹോദയ ഫുട്‌ബോള്‍ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്‌കൂള്‍ റണ്ണര്‍അപ്പായി. ഐവിന്‍ ജോസ് മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പട്ടു.
പുറ്റടി ഹോളിക്രോസ് കോളേജില്‍ നടന്ന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ നാലാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളിലെ ജോയല്‍ സി സ്റ്റീഫനെ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.
വിജയികളെയും കായികാധ്യാപകരായ സജി കെ.ജെ, ദീപക് ലെനിന്‍ എന്നിവരെയും സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. ഫാ. ഇമ്മാനുവേല്‍ കിഴക്കേത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ്, അധ്യാപകര്‍, പിടിഎ എന്നിവര്‍ അഭിനന്ദിച്ചു.
What's Your Reaction?






