കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് മുമ്പിലെ വൈദ്യുതി ലൈന്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി
കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് മുമ്പിലെ വൈദ്യുതി ലൈന്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രകടനം നടത്തി

ഇടുക്കി: കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളിന് മുമ്പില്‍ താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ മാറ്റാത്തതില്‍ പ്രതിഷേധിച്ച് കട്ടപ്പന ബിജെപി മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി. പ്രതിഷേധ മാര്‍ച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ പി സി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. നിരവധി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ മുന്‍വശത്ത് അപകടകരമായ രീതിയില്‍ താഴ്ന്നുകിടക്കുന്ന വൈദ്യുതി ലൈന്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.
What's Your Reaction?