മാങ്കുളത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ജനകീയ സമിതി
മാങ്കുളത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ജനകീയ സമിതി

ഇടുക്കി: ജനപ്രതിനിധികളെ മര്‍ദിച്ച സംഭവത്തില്‍ മാങ്കുളത്ത് ശനിയാഴ്ച പ്രാദേശിക ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. മാങ്കുളം ജനകീയ സമിതി രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ഹര്‍ത്താല്‍ ആചരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ അനില്‍ ആന്റണി, മനോജ് കുര്യന്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പെരുമ്പന്‍കുത്തില്‍ അടിമാലി ബ്ലോക്ക് പഞ്ചായത്ത് നിര്‍മിച്ച പവലിയനില്‍ മാങ്കുളം ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ വനപാലകര്‍ അതിക്രമിച്ച് കയറി വിനോദ സഞ്ചാരികളെ ഇറക്കിവിട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ജനപ്രതിനിധികളെയാണ് മര്‍ദിച്ചത്.
What's Your Reaction?






