75-ാം വയസിലും കൃഷിയെ സ്‌നേഹിച്ച് മച്ചിപ്ലാവ് തയ്യില്‍ അന്ത്രയോസ് ജോണ്‍
75-ാം വയസിലും കൃഷിയെ സ്‌നേഹിച്ച് മച്ചിപ്ലാവ് തയ്യില്‍ അന്ത്രയോസ് ജോണ്‍

ഇടുക്കി: പ്രായം തളര്‍ത്താത്ത 75-ാം വയസിലും കൃഷിയെ നെഞ്ചോട് ചേര്‍ത്ത് അടിമാലി മച്ചിപ്ലാവ് തയ്യില്‍ അന്ത്രയോസ് ജോണ്‍. ഇദ്ദേഹത്തിന്റെ 3 ഏക്കറോളം വരുന്ന കൃഷിയിടം സമ്മിശ്ര കൃഷിയിലൂടെ സമൃദ്ധമാണ്. ജാതി, തെങ്ങ്, കമുക്, കൊക്കോ, ഏലം, കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്ക എന്നിവകൊണ്ട് സമൃദ്ധമാണ് അന്ത്രയോസിന്റെ കൃഷിയിടം. ഓണ സീസണ്‍ മുമ്പില്‍ കണ്ടുള്ള ചേന, ചേമ്പ്, ഇഞ്ചി, കൂര്‍ക്ക കൃഷികളുടെ വിളവെടുപ്പ് നടന്നുവരുന്നുണ്ട്. ഇതില്‍ ചേനയ്ക്കും, ചേമ്പിനും ഭേദപ്പെട്ട വില ലഭിക്കുമ്പോള്‍ ഇഞ്ചിക്ക് പ്രതീക്ഷിച്ച വില ലഭിക്കുന്നില്ലെന്ന് അന്ത്രയോസ് പറയുന്നു. കൃഷിയിടത്തിലെ എല്ലായിടങ്ങളിലും വേനല്‍ക്കാലത്ത് വെള്ളം എത്തിക്കുന്നതിനുള്ള ട്രിപ്പ് ഇറിഗേഷന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ജാതി, കൊക്കോ, ഏലം എന്നിവയുടെ കായ്കള്‍ മഴക്കാലത്തും ഉണങ്ങുന്നതിനുള്ള ട്രയര്‍ സംവിധാനവും വീട്ടില്‍ തന്നെ ഒരുക്കിയിട്ടുണ്ട്. കൃഷി കാര്യങ്ങളില്‍ ഭാര്യ മേരിയും കൂടെയുണ്ട്. മക്കള്‍ 3 പേരും വിദേശത്താണെങ്കിലും കൃഷി കാര്യങ്ങളില്‍ നിന്ന് പിന്നോട്ടു പോകാന്‍ കൃഷിയെ താലോലിക്കുന്ന ഇവര്‍ ഒരുക്കമല്ല.
What's Your Reaction?






