കൊളുക്കുമലയുടെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എസ് ഫ്രാന്‍സിസിന് യാത്രയയപ്പ് നല്‍കി
കൊളുക്കുമലയുടെ മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എസ് ഫ്രാന്‍സിസിന് യാത്രയയപ്പ് നല്‍കി
ഇടുക്കി: ഉടുമ്പന്‍ചോല സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍ എസ് ഫ്രാന്‍സിസിന് യാത്രയയപ്പ് നല്‍കി. ചിന്നകനാല്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് സെക്രട്ടറി വി ഗിരീഷ് ഉദ്ഘാടനം ചെയ്തു. കൊളുക്കുമല ഓഫ് റോഡ് ജീപ്പ് സഫാരി ഡ്രൈവര്‍മാരും ഉടമസ്ഥരും ചേര്‍ന്നാണ് പരിപാടി നടത്തിയത്. കൊളുക്കുമല ടൂറിസത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ടൂറിസം ജനങ്ങളിലേക്ക് എത്തിക്കുവാനും കൊളുക്കുമലയുമായി ബന്ധപ്പെട്ട് ഉപജീവന മാര്‍ഗം നടത്തുന്ന ജീപ്പ് ഡ്രൈവര്‍മാരെ ഏകോപിപ്പിക്കുന്നതിലും വിനോദ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കഴിഞ്ഞ രണ്ടര വര്‍ഷമായി പ്രവര്‍ത്തിച്ച മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടറാണ് എസ് ഫ്രാന്‍സിസ്. ഉടുമ്പന്‍ചോല സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും വണ്ടിപ്പെരിയാറിലേക്കാണ് സ്ഥലംമാറി പോകുന്നത്. കൊളുക്കുമലയുടെ പുരോഗമനത്തിന് എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ പരമാവധി ഉപയോഗിക്കണമെന്ന് ഫ്രാന്‍സിസ് പറഞ്ഞു. ജീപ്പ് ഡ്രൈവര്‍ പ്രേം കുമാര്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ വനരാജ്, മോട്ടര്‍ വൈക്കിള്‍ ഉദ്യോഗസ്ഥരായ മുജീബ്, സൂരത്ത്, അനില്‍കുമാര്‍, എച്ച്എംഎല്‍ അസി. മാനേജര്‍ ജോയിസ്, കൊളുക്കുമല ടൂറിസം മാനേജര്‍ മഹി, വ്യാപാര വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് അന്‍മ്പുരാജ്, ജീപ്പ് ഡ്രൈവര്‍മാര്‍, ഉടമസ്ഥര്‍ ഓഫ് റോഡ് ജീപ്പ് സഫാരി ഡ്രൈവര്‍മാര്‍, ഉടമസ്ഥര്‍, യൂണിയന്‍ വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

