ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കരയോഗം ഭാരവാഹികളുടെ യോഗം ചേര്‍ന്നു
ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ തെരഞ്ഞെടുപ്പ്: കരയോഗം ഭാരവാഹികളുടെ യോഗം ചേര്‍ന്നു

ഇടുക്കി: ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്റെ കരയോഗ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് കട്ടപ്പന സബ് കോടതിയില്‍ കേസ് നല്‍കിയിരുന്ന 21 കരയോഗങ്ങളിലെ ഭാരവാഹികളുടെ യോഗം ശ്രീപത്മനാഭപുരത്ത് ചേര്‍ന്നു. യൂണിയന്‍ പ്രസിഡന്റ് ആര്‍. മണിക്കുട്ടന്റെ അധ്യക്ഷനായി.
21 കരയോഗങ്ങള്‍ അവരുടെ തെരഞ്ഞെടുപ്പ് നടത്തി തരണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്എസ് നേതൃത്വത്തെ സമീപിച്ചെങ്കിലും അതിന് തയാറാകാതെ വന്ന സാഹചര്യത്തില്‍ കട്ടപ്പന സബ് കോടതിയെ സമീപിച്ചിരുന്നു. കരയോഗങ്ങളുടെ ആവശ്യം ന്യായമാണെന്ന് കണ്ട കോടതി കരയോഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ എന്‍എസ്എസ് നേതൃത്വം അതിനു വഴങ്ങാതെ വീണ്ടും ആ ഉത്തരവിനെതിരായി പുനപരിശോധനാ ഹര്‍ജി നല്‍കുകയും അതും കോടതി തള്ളുകയും ചെയ്ത സാഹചര്യത്തിലാണ് കോടതിവിധിക്ക് വഴങ്ങുക അല്ലാതെ മറ്റു മാര്‍ഗ്ഗം ഒന്നും ഇല്ലാതെ യൂണിയന്‍ സെക്രട്ടറി അജയന്‍ നായരേ ഇലക്ഷന്‍ ഓഫീസറായി പ്രഖ്യാപിച്ചുകൊണ്ട് കോടതയില്‍ വെള്ളിയാഴ്ച എന്‍എസ്എസിന് സത്യവാങ്മൂലം ഫയല്‍ ചെയ്യേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് കൊച്ചുകാമാക്ഷി ശ്രീപത്മനാഭപുരത്ത് കരയോഗങ്ങളുടെ യോഗം സംഘടിപ്പിച്ചത്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ എന്‍എസ്എസ് നേതൃത്വം ഈ കാര്യം ചെയ്തിരുന്നുവെങ്കില്‍ കരയോഗങ്ങള്‍ക്കും എന്‍എസ്എസിനും ലക്ഷകണക്കിന് രൂപയും ഒത്തിരി ആളുകളുടെ വിലപ്പെട്ട സമയവും പാഴാക്കേണ്ടി വരികയില്ലായിരുന്നെന്നും തികച്ചും ന്യായമായ ആവശ്യങ്ങളാണ് കരയോഗങ്ങള്‍ ഉന്നയിച്ചതെന്നാണ് ഇതിലൂടെ തെളിയുന്നതെന്ന്് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍ പറഞ്ഞു.
What's Your Reaction?






