കെഎസ്ടിഎ ജില്ലാ സമ്മേളനം
കെഎസ്ടിഎ ജില്ലാ സമ്മേളനം

ഇടുക്കി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍(കെഎസ്ടിഎ) ജില്ലാ സമ്മേളനം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച രാവിലെ 10ന് മൂന്നാര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് ആര്‍ മനോജ് അധ്യക്ഷനാകും. അഡ്വ. എ രാജ എംഎല്‍എ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദലി, എക്‌സിക്യൂട്ടീവംഗം എം എം ഷാജഹാന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം ഡി പ്രിന്‍സ്മോന്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് അധ്യാപക പ്രകടനവും പൊതുസമ്മേളനവും നടക്കും. ജില്ലാ വികസന സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11ന് വിദ്യാഭ്യാസ സാംസ്‌ക്കാരിക സമ്മേളനം നടക്കും. കെഎസ്ടിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ടി ശിവരാജന്‍ ഉദ്ഘാടനം ചെയ്യും.
What's Your Reaction?






