ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴുന്നു

 ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴുന്നു

Jan 9, 2025 - 00:03
 0
 ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴുന്നു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ഒരുവശം ഇടിഞ്ഞുതാഴുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളിലുണ്ടായ കെടുകാര്യസ്ഥതയാണ് ഇടിഞ്ഞുതാഴാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. പാലത്തിന്റെ സംരക്ഷണഭിത്തി കഴിഞ്ഞ മഴ സമയത്താണ് ഇടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ച ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. എന്നാല്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ച ഭാഗത്ത് ആവശ്യത്തിന് മണ്ണിട്ട് ബലപ്പെടുത്താത്തതാണ് കാരണമായി പറയുന്നത്. മഴ ശക്തമാക്കുന്ന സമയത്ത് ഇവിടെ വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതയുമുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ സംരക്ഷണഭിത്തിക്ക് ബലക്ഷയം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വലിയ ലോറികളും ബസുകളും അടക്കം ഇതുവഴി കടന്നുപോകുന്നതിനാല്‍ അടിയന്തരമായി ഈ ഭാഗം ബലവത്താക്കാനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow