കട്ടപ്പന ടൗണില്‍ കുടിവെള്ളം പാഴാകുന്നു: നടപടിയെടുക്കാതെ അധികൃതര്‍
കട്ടപ്പന ടൗണില്‍ കുടിവെള്ളം പാഴാകുന്നു: നടപടിയെടുക്കാതെ അധികൃതര്‍

ഇടുക്കി: കട്ടപ്പന ടൗണില്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതില്‍ പ്രതിഷേധം ശക്തം. കട്ടപ്പന വനിത പൊലീസ് ഹെല്‍പ്പ് ലൈന്‍ ഓഫീസിന് മുമ്പിലാണ് വെള്ളം പാഴാകുന്നത്. കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന എം.കെ തോമസ് ചെയര്‍മാനായുള്ള കമ്മിറ്റിയാണ് പദ്ധതി ആരംഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുണനിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചതെന്നും അതിനാലാണ് ഇടക്കിടക്ക് പൈപ്പുകള്‍ പൊട്ടുന്നതെന്നുമാണ് ഉയരുന്ന ആരോപണം. നാളുകള്‍ക്ക് മുമ്പ് ഒരുവര്‍ഷത്തോളം ഇതേ പദ്ധതിയുടെ പൈപ്പ് ഗാന്ധി സ്‌ക്വയറില്‍ പൊട്ടി റോഡ് തകര്‍ന്നിരുന്നു. കൂടാതെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിന് മുമ്പിലും പൈപ്പ് പൊട്ടി വെള്ളം പാഴായിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രശ്‌നം പരിഹരിച്ചത്. ഇപ്പോള്‍ നഗരസഭ കാര്യാലയത്തിന് സമീപമാണ് കുടിവെള്ളം പാഴാകുന്നത്. ഇത് തുടര്‍ന്നാല്‍ റോഡ് തകരാനും സാധ്യതയുണ്ട്. ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴയിപോകുന്നത് കണ്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്.
What's Your Reaction?






