സൗജന്യ നേത്ര പരിശോധന ക്യാമ്പ് 10ന് ഇരട്ടയാറില്‍
സൗജന്യ നേത്ര പരിശോധന ക്യാമ്പ് 10ന് ഇരട്ടയാറില്‍

ഇടുക്കി: ജെസിഐ ഇരട്ടയാറിന്റയും കട്ടപ്പന ലിറ്റി ഒപ്റ്റിക്കല്‍സിന്റെയും ഇരട്ടയാര്‍ കെസിവൈഎം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. 10ന് രാവിലെ 9.30 മുതല്‍ ഇരട്ടയാര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വച്ചാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ തിമിര ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നടത്തുന്നതും, മരുന്നുകള്‍ സൗജന്യമായി നല്‍കുന്നതുമാണ്. ക്യാമ്പില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഫോണ്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിന് 7902240480, 6282933968, 9544661518, 7012040480 എന്ന നമ്പരിലോ 9447463781 എന്ന വാട്‌സ് ആപ്പ് നമ്പരിലോ ബന്ധപ്പെടുക.
What's Your Reaction?






