കട്ടപ്പനയിൽ ഇന്നോവ ബൈക്കിൽ ഇടിച്ച് 2 പേർക്ക് പരിക്ക്
കട്ടപ്പനയിൽ ഇന്നോവ ബൈക്കിൽ ഇടിച്ച് 2 പേർക്ക് പരിക്ക്

ഇടുക്കി : കട്ടപ്പന വെള്ളയാംകുടി റോഡിൽ റെനോൾട്ട് ഷോറൂമിന് മുമ്പിൽ കട്ടപ്പനയിൽ ഇന്നോവ ബൈക്കിൽ ഇടിച്ച് 2 പേർക്ക് പരിക്ക് കാറിടിച്ച് അപകടം. 2 പേർക്ക് പരിക്കേറ്റു. ബൈക്കിൽ ഇരിക്കുകയായിരുന്ന വണ്ടിപ്പെരിയാർ സ്വദേശികൾക്കാണ് പരിക്കേറ്റേത്. വ്യാഴാഴ്ച വൈകിട്ട് 5ഓടെയാണ് അപകടം. റോഡരികിൽ നിർത്തിയ ബൈക്കിൽ പിന്നാലെയെത്തിയ ഇന്നോവ ഇടിക്കുകയായിരുന്നു. കാലിന് പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവാഹനങ്ങളും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്നു. കൊച്ചറ സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാർ ആണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി.
What's Your Reaction?






