ഇടുക്കി: കട്ടപ്പന ഡോണ്‍ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂള്‍ ബാംഗ്ലൂര്‍ അലോക വിഷന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും കണ്ണട വിതരണവും നടത്തി. കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റ് എം ഡി വിപിന്‍ദാസ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. വര്‍ഗീസ് തണ്ണിപ്പാറ അധ്യക്ഷനായി. സമൂഹത്തില്‍ വിദ്യാര്‍ഥികള്‍ ക്രിയാത്മകമായി ഇടപെടല്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഫാ വര്‍ഗീസ് ഇടത്തിച്ചിറ, ഫാ. വിപിന്‍, ഫാ. അജീഷ്, സണ്ണി സേവ്യര്‍, ജോജോ എബ്രഹാം, ശ്രീരൂപ്, ബോബിമോള്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.