സ്വരാജ് സയണ്‍ സ്‌കൂളില്‍ ഐപിഎല്‍ മാതൃകയില്‍ താരലേലം: ബാസ്‌കറ്റ് ബോള്‍ ടീമുകളെ തെരഞ്ഞെടുത്തു
സ്വരാജ് സയണ്‍ സ്‌കൂളില്‍ ഐപിഎല്‍ മാതൃകയില്‍ താരലേലം: ബാസ്‌കറ്റ് ബോള്‍ ടീമുകളെ തെരഞ്ഞെടുത്തു

ഇടുക്കി: സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ബാസ്‌കറ്റ് ബോള്‍ ലീഗ് 2025 തെരഞ്ഞെടുപ്പും വിവിധ ടീമുകളിലേക്കുള്ള താരലേലവും നടത്തി. മാനേജര്‍ ഫാ. ഇമ്മാനുവല്‍ കിഴക്കേത്തലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. താരലേലത്തെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാനും കായികമേഖലയുടെ വിവിധതലങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുമാണ് സ്‌കൂള്‍ മാനേജ്‌മെന്റ് കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഐപിഎല്‍, ഐഎസ്എല്‍ മാതൃകയില്‍ നടത്തിയ താരലേലത്തില്‍ നാലുടീമുകള്‍ പങ്കെടുത്തു. 24 കളിക്കാര്‍ നാലുടീമുകളിലേക്കായി തെരഞ്ഞെടുക്കപ്പെട്ടു. പ്രിന്‍സിപ്പല്‍ ഫാ. റോണി ജോസ്, കായികാധ്യാപകരായ സജി കെ.ജെ, ദീപക് ലെനിന്‍, ലിന്റാ ഷിനു എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






