കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യദിനാചരണം
കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ സ്വാതന്ത്ര്യദിനാചരണം

ഇടുക്കി: സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി കട്ടപ്പന അമര്‍ ജവാന്‍ യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. കേരള സ്റ്റേറ്റ് എക്‌സ് സര്‍വ്വീസസ് ലീഗ് കട്ടപ്പന യൂണിറ്റിന്റെ നേതൃത്വത്തില്‍ം ദേശിയ പതാക ഉയര്‍ത്തി. എക് സര്‍വ്വീസ് ലീഗ് യൂണിറ്റ് പ്രസിഡന്റ് റിട്ടയേര്‍ഡ് ക്യാപ്റ്റന്‍ സുബിന്‍ ജോസഫ് പതാക ഉയര്‍ത്തി സന്ദേശം നല്‍കി. ചടങ്ങില്‍ രക്ഷാധികാരി ക്യാപ്റ്റന്‍ ഫിലിപ്പോസ് മത്തായി, ഷാജി ജോസഫ്, ഗോപിനാഥ്, സുഭാഷ് ചന്ദ്രന്‍, സാബു മാത്യു എന്നിവര്‍ നേതൃത്വം വഹിച്ചു. കട്ടപ്പനയിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലും അമര്‍ ജവാന്‍ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.
What's Your Reaction?






