സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്റെ വയോജന നടത്തമത്സരം നവംബര്‍ 1ന്
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്റെ വയോജന നടത്തമത്സരം നവംബര്‍ 1ന്
ഇടുക്കി: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ തേക്കടി ലീജിയന്‍ നേതൃത്വത്തില്‍ നവംബര്‍ 1ന് വയോജന നടത്തമത്സരം സംഘടിപ്പിക്കും. രാവിലെ 7ന് കുമളി എസ്എച്ച്ഒ കെ അഭിലാഷ് ഫ്ളാഗ് ഓഫ് ചെയ്യും. കുമളി പഞ്ചായത്തിലെ 60 വയസിനുമുകളില്‍ പ്രായമുള്ള പുരുഷന്‍മാര്‍ക്കും 55 വയസിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും 300 രൂപ രജിസ്ട്രേഷന്‍ ഫീസ് അടച്ച് മത്സരത്തില്‍ പങ്കെടുക്കാം. അട്ടപ്പള്ളം സെന്റ് തോമസ് സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്നാരംഭിച്ച് ഒന്നാം മൈല്‍, കുമളി ടൗണ്‍, ചെളിമട വഴി തിരികെ സ്‌കൂള്‍ വരെയുള്ള നാലര കിലോമീറ്ററാണ് ദൈര്‍ഘ്യം. വിജയികള്‍ക്ക് 5001, 3001, 2001 രൂപ വീതം ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കും. ഒന്നാംമൈലില്‍ സമാപന സമ്മേളനത്തില്‍ ലീജിയന്‍ പ്രസിഡന്റ് ഒ ചെറിയാന്‍ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. സംസ്ഥാനത്ത് ആദ്യമായി വയോജനങ്ങള്‍ക്കായി തേക്കടി ലീജിയന്‍ 2022ല്‍ നടത്തമത്സരം സംഘടിപ്പിച്ചിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ. ജയന്‍ ജോസഫ്, പ്രസിഡന്റ് ക്യാപ്റ്റന്‍ ഒ ചെറിയാന്‍, സെക്രട്ടറി എം എസ് നൗഷാദ്, ട്രഷറര്‍ ജിജി പടിയറ, നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അജിമോന്‍ കെ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?

