ഇടുക്കി : വെട്ടിക്കുഴക്കവല കളരിപ്പടിയിൽ പച്ചക്കറി കട നടത്തുന്ന ജലാലുദിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 6.30ഓടെ സാധനം വാങ്ങാനെത്തിയവർ കട തുറക്കാത്തതിനെ തുടർന്ന് സമീപത്തെ വാടകവീട്ടിൽ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. കട്ടപ്പന പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.